വാഷിംങ്ങ്ടണ്‍ : ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അമേരിക്കക്കാരനായ ഉടമ മാല്‍ക്കം ഗ്ലേസര്‍ അന്തരിച്ചു. 85 വയസായിരുന്നു.
ലോകം മുഴുവന്‍ ആരാധകരുള്ള മാഞ്ചസ്റ്ററിന്റെ ഉടമയായത്് ആഗോള തലത്തില്‍ ഗ്ലേസറിനെ പ്രശസ്തനാക്കി. എന്നാല്‍ അദ്ദേഹത്തിന്റെ പരുക്കന്‍ വ്യാപാര തന്ത്രങ്ങള്‍ ക്ലബ്ബിന് വന്‍ കടബാധ്യത വരുത്തിവെച്ചിരുന്നു. അത് ആരാധകരുടെ വിമര്‍ശനത്തിനു വിധേയമായിരുന്നു.
ക്ലബ്ബിന്റെ 90 ശതമാനം ഒഹരികളും ഇപ്പോഴും ഗ്ലേസറിന്റേയും കുടുംബത്തിന്റേയും പേരിലാണ്. വ്യാപാര വാണിജ്യരംഗത്തെ പ്രമുഖനായ ഗ്ലേസര്‍ 2005ല്‍ 1.2 ബില്യണ്‍ ഡോളറിനാണ് മാഞ്ചസ്റ്റര്‍ ഏറ്റെടുത്തത്.
















