സിഡ്നി: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്വാള് കിരീടം സ്വന്തമാക്കി. 7,50,000 ഡോളറാണ് സമ്മാനത്തുക. സൈനയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ടൂര്‍ണമെന്റ് കിരീടമാണിത്.
സ്പാനിഷ് താരം കരോളിന മെറിനെയാണ് സൈന ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-18, 21-11. ആദ്യ സെറ്റ് അനായാസം നേടിയ സൈന രണ്ടാം സെറ്റിന്റെ തുടക്കത്തി; അല്പം ബുദ്ധിമുട്ടി. എന്നാല്‍ താളം വീണ്ടെടുത്ത സൈന 11-4 എന്ന നിലയില്‍ മികച്ച ലീഡെടുത്തു.
സെമിയില്‍ ഒന്നാം സീഡും ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ ചൈനീസ് താരം ഷിയാന്‍ വാങ്ങിനെ അട്ടിമറിച്ചാണ് ആറാം സീഡായ സൈന ഫൈനല്‍ പ്രവേശനം നേടിയത്. സ്കോര്‍: 21-19, 16-21, 21-15. രണ്ടു വര്‍ഷത്തിനിടെ സൈന നേടുന്ന ആദ്യ സൂപ്പര്‍ സീരിസ് കിരീടമാണിത്.
നേരത്തേ ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്റ് പ്രീയിലും സൈന കിരീടം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: