ബുധാപെസ്റ്റ്: ഫോര്‍മുലാവണ്‍ ഹംഗേറിയന്‍ ഗ്രാന്‍ഡ്പ്രീയില്‍ റെഡ്ബുള്ളിന്റെ ഡാനിയേല്‍ റിക്കാര്‍ഡിയോ ജേതാവ്. ഇഞ്ചോടിഞ്ച് റേസില്‍ ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയെ റിക്കാര്‍ഡിയോ രണ്ടാമതേക്കു പിന്തള്ളി.സീസണില്‍ റിക്കാര്‍ഡിയോയുടെ രണ്ടാം ജയമാണിത്.
പോള്‍ പൊസിഷനില്‍ മത്സരം ആരംഭിച്ച മെഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് നാലാംസ്ഥാനത്തായി. റോസ്ബര്‍ഗിന്റെ ടീം മേറ്റ് ലൂയിസ് ഹാമില്‍ട്ടന്‍ മൂന്നാമനായി ചെക്കേഡ് ഫഌഗ് കണ്ടു.
















