ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സതീഷ് ശിവലിംഗമാണു സ്വര്‍ണം നേടിയത്. ഇതേയിനത്തില്‍ വെള്ളിയും നേടിയ ഇന്ത്യ മെഡല്‍ സമ്പാദ്യം 22ലെത്തിച്ചു. രവി കട്ലുവാണ് വെള്ളി നേടിയത്. വനിതാ വിഭാഗം 63 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംങില് പൂനം യാദവ് ഇന്ത്യക്ക് വെങ്കലമെഡല്‍ സമ്മാനിച്ചു.
അതേസമയം പുരുഷ വിഭാഗം ഡബിള്‍സ് ട്രാപ്പ് ഷൂട്ടിംങില്‍ അസബ് മൊഹമ്മദും വെങ്കല മെഡല്‍ സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഏറ്റവും വേഗമേറിയ പുരുഷ, വനിതാ താരങ്ങളെ ഇന്നറിയാം. ലോക ചാംപ്യന്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ സാക്ഷിനിര്‍ത്തിയാകും മത്സരം. സഹതാരങ്ങള്‍ക്ക് അവസരമൊരുക്കാന്‍ 100 മീറ്ററില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു ബോള്‍ട്ട്. 4×100 മീറ്റര്‍ റിലെയില്‍ മാത്രമെ ബോള്‍ട്ട് ട്രാക്കിലിറങ്ങുന്നുള്ളൂ. മൂന്നു തവണ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ ജമൈക്കയുടെ വെറോണിക്ക കാംപലാണ് വനിതകളിലെ സൂപ്പര്‍ താരം.
അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ബോക്സിംഗ്, ഹോക്കി, ഭാരോദ്വഹനം, സ്ക്വാഷ്, ടേബിള്‍ ടെന്നിസ് എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യക്ക് മത്സരങ്ങളുള്ളത്. പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ കമല്‍പ്രീത് സിംഗ് മത്സരിക്കാനിറങ്ങും. ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തില്‍ സുവര്‍ണ പ്രതീക്ഷകളുമായാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ബാഡ്മിന്റണ്‍ മിക്സഡ് ടീമിനത്തില്‍ വെങ്കല മെഡലിനായി ഇന്ത്യ ഇന്ന് കളിക്കും. ഭാരോദ്വഹനം 85 കിലോ വിഭാഗത്തില്‍ ചന്ദ്രകാന്ത് മാലി ഇറങ്ങുന്നു. പുരുഷന്മാരുടെ ടേബിള്‍ ടെന്നീസ് ടീം വിഭാഗത്തില്‍ സ്വര്‍ണ മെഡലിനായുള്ള പോരാട്ടവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: