ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗതയേറിയ താരത്തെ കണ്ടെത്താനുള്ള അങ്കത്തില്‍ ജമൈക്കന്‍ സ്പ്രിന്റ് കിങ് ഉസൈന്‍ ബോള്‍ട്ട് മാറ്റുരച്ചില്ല. എങ്കിലും സ്വര്‍ണം ജമൈക്കയുടെ പെട്ടിയില്‍ തന്നെ വീണു. പത്തു സെക്കന്റില്‍ ഫിനിഷ് ചെയ്ത് കെമര്‍ ബെയ്‌ലി കോള്‍ ആണ് ജന്മനാടിനുവേണ്ടി ബോള്‍ട്ടിന്റെ കുറവ് പരിഹരിച്ചത്.
ഇംഗ്ലണ്ടിന്റെ ആദം ജെമിലി (10.10 സെക്കന്റ്) വെള്ളിയും മറ്റൊരു ജമൈക്കന്‍ പ്രതിനിധി നിക്കെല്‍ അഷ്മീഡെ (10.12) വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 100 മീറ്ററില്‍ നൈജീരിയന്‍ സ്റ്റാര്‍ ബ്ലെസിങ് ഒക്കാഗ്ബറെ (10.85 സെക്കന്റ്) ഗെയിംസ് റെക്കോര്‍ ഡോടെ ജേത്രിയായി.ജമൈക്കന്‍ ദ്വയങ്ങളായ വെറോണിക്ക കാംബല്‍ ബ്രൗണിനെയും (11.03) കെറോണ്‍ സ്റ്റ്യുവര്‍ട്ടിനെയും (11.07) പിന്തള്ളി ഒക്കാഗ്ബറെയുടെ പ്രയാണം.
















