മലയാളത്തില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ സന്തോഷ് ശിവന് ചിത്രം ‘ഉറുമി’യുടെ തമിഴ് ഓഡിയോ പതിപ്പ് പുറത്തിറക്കി. പൃഥ്വിരാജ്, പ്രഭുദേവ, ആര്യ, ജെയിനെലിയ, നിത്യമേനോന്, വിദ്യാബാലന്, തബു തുടങ്ങി പ്രമുഖ തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന ചിത്രം തമിഴിലും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇളയദളപതി വിജയ് ആണ് ഓഡിയോ പുറത്തിറക്കിയത്. ചടങ്ങില്‍ പ്രസിദ്ധ സിനിമാ സംവിധായകരായ മണിരത്നം, എ.ആര്.മുരുകദോസ് എന്നിവരും പങ്കെടുത്തു.
സത്യം സിനിമാസിലാണ് ഓഡിയോ പ്രകാശനത്തിന്റെ ചടങ്ങുകള്‍ നടന്നത്. ആലാപനശൈലികൊണ്ട് മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. പ്രേക്ഷക, നിരൂപക ശ്രദ്ധപിടിച്ചുപറ്റിയ ചിത്രം വിവിധ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്.
ചരിത്രസഞ്ചാരി വാസ്കോഡ ഗാമയുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഉറുമി തമിഴില്‍ മാര്‍ക്കറ്റ് ചെയ്യുന്നത് ജമിനി ഫിലിംസാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: