കശാപ്പുശാലയിലെത്തപ്പെട്ട ഒരു യുവാവിന്റെ ആത്മസംഘര്‍ഷത്തിന്റെ കഥയാണ് പിഗ്മാന്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരത്തിനര്‍ഹനായ അവിരാ റെബേക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷര ലോകത്തിന്റെ നേര്‍ക്കാഴ്ചയിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നത്. മലയാള ഭാഷ അന്യംനിന്നുപോകരുതെന്നും മാതൃഭാഷയുടെ സ്ഥാനം വളരെ വലുതാണെന്നും ചിന്തിക്കുന്നവനാണ് അച്ചുകൂടം മാധവേട്ടന്. നവകേരളം പ്രസ് എന്ന പഴയ അച്ചുകൂടം നടത്തുന്നതുകൊണ്ടാണ് മാധവേട്ടന് അച്ചുകൂടം മാധവേട്ടനായി അറിയപ്പെടുന്നത്.
കാലപ്രവാഹത്തില്‍ അച്ചുകൂടത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതോടെ മാധവേട്ടന്റെ ജീവിതവും ബുദ്ധിമുട്ടിലായി. ബുദ്ധിമുട്ടുകള്‍ക്കിടയിലും മാധവേട്ടന്റെ ഒരു സ്വപ്നം അവശേഷിച്ചു. മകന് ശ്രീകുമാര്‍ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടണമെന്നത്. എന്നാല്‍ സര്‍വകലാശാലയില്‍ തന്റെ മൂല്യങ്ങള്‍ കൈവിട്ടുപോകാവുന്ന ചില നടപടികള്‍ ഉണ്ടായപ്പോള്‍ അതിനു കീഴടങ്ങുവാന്‍ അവന് കഴിയുമായിരുന്നില്ല. ചെറുത്തുനിന്നതോടെ എതിര്‍പ്പുകളും ശക്തമായി. ഒരു സ്വപ്നം തകരുകയായിരുന്നു ഇവിടെ. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് പിഗ്മാന് പൂര്‍ത്തിയാകുന്നത്. ജയസൂര്യയും രമ്യാനമ്പീശനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്, ബാബുരാജ്, ജാഫര്‍ ഇടുക്കി, എം.ആര്. ഗോപകുമാര്‍, ടി.പി. മാധവന്, മൊയ്തുട്ടി, റീനാസഷിര്, ഉഷ, നയന എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. എന്‍. പ്രഭാകരന്റേതാണ് തിരക്കഥ. സന്തോഷ്വര്‍മ, പി.പി. രാമചന്ദ്രന് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഗൗതം ഈണം പകരുന്നു. ഛായാഗ്രഹണം: വിനോദ് ഇല്ലമ്പള്ളി, എഡിറ്റിംഗ്: നിഖില്‍. ശ്രീസൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി.എന്‍. ശ്രീരാജ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മൂവാറ്റുപുഴ നിര്‍മലാ കോളേജ്, തൊടുപുഴ ഇടയാര്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: