ഒരു കൂട്ടം ചെറുപ്പക്കാരുടെ പുതിയ ശ്രമമാണ് ആക്ട്രസ് എന്ന ചിത്രം. ശ്വേതാമേനോനും ഭഗതും ആണ് അഭിനേതാക്കള്‍. സംവിധാനം മോഹനകൃഷ്ണന്.
തെന്നിന്ത്യയില്‍ തന്നെ അറിയപ്പെടുന്ന സംവിധായികയാണ് സമീറ. സമീറയുടെ വാക്കുകള്‍ക്ക് സിനിമയ്ക്ക് പുറത്തും വിലയുണ്ട്, കേള്ക്കാനാളുമുണ്ട്. നായികാ നിരയില്‍ വേറിട്ട സാന്നിധ്യമായി മാറിയ ശ്വേതാ മേനോന്റെ പുതിയ മുഖമാണ് ആക്ട്രസ് എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മലര്‍വാര്‍ടി ആര്‍ട്സ് ക്ലബിലൂടെ സിനിമയിലെത്തി പ്രേക്ഷക ഇഷ്ടം നേടിയ ഭഗതിന്റെ കരിയറില്‍ നിര്‍ണായകമാകും ആക്ട്രസ്.
സംജദ് നാരായണനാണ് ആക്ട്രസിന്റെ തിരക്കഥാകൃത്ത്. മകന്റെ അച്ഛന് ശേഷം സംജദ് രചന നിര്‍വഹിക്കുന്ന ചിത്രം. മലയാള സിനിമയുടെ മാറ്റം ഉള്‍ക്കൊള്ളുന്ന കഥയാണ് ആക്ട്രസിന്റെ ശക്തിയെന്ന് മാധ്യമപ്രവര്ത്തകന് കൂടിയായ സംജദ് വ്യക്തമാക്കുന്നു. ജനാര്ദ്ദനന്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, കോട്ടയം നസീര്‍, നിയാസ്, കൊച്ചുപ്രേമന്, സര്‍വ്വജിത്ത് തുടങ്ങിയവരാണ് ആക്ട്രസ്സിലെ മറ്റ് അഭിനേതാക്കള്‍.
ആക്ട്രസിന്റെ സംഗീതസംവിധായകന് രതീഷ് വേഗ ആണ്. അനില്‍ പനച്ചൂരാന്റേതാണ് വരികള്‍. ക്യാമറ മനോ നാരായണന്. ശ്വേതം ക്രിയേഷന്‍സാണ് ആക്ട്രസ്് നിര്‍മിക്കുന്നത്. അഡ്വക്കേറ്റ് ചന്ദ്രശേഖരന്, ഷാജി പട്ടിക്കര, ശ്രീനി, സജി കുന്നംകുളം തുടങ്ങിയവരാണ് മറ്റ് അണിയറശില്പികള്. കൊച്ചിയിലാണ് ആക്ട്രസ് ചിത്രീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: