Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

26 വേദികള്‍ പൂര്‍ത്തിയായി: മെഡല്‍ നേടുന്നവര്‍ക്ക് പ്രത്യേക അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2014, 10:46 pm IST
inSports

കൊച്ചി: 35-ാമത് ദേശീയ ഗെയിംസിനായുള്ള മുന്നൊരുക്കങ്ങള്‍ തൃപ്തികരമായി നടക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അടിസ്ഥാന സൗകര്യ വികസനങ്ങളും മുന്നൊരുക്കങ്ങളും 70 ശതമാനം പൂര്‍ത്തിയായിട്ടുള്ളതായി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് അറിയിച്ചിട്ടുണ്ട്. ഗെയിംസില്‍ മെഡല്‍ നേടുന്ന എല്ലാ കായിക താരങ്ങള്‍ക്കും പ്രത്യേക അംഗീകാരം നല്‍കുന്നതിനുള്ള ആലോചനകള്‍ നടന്നു വരുന്നതായും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദേശ മലയാളികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി ബോള്‍ഗാട്ടി പാലസില്‍ സംഘടിപ്പിച്ച പ്രവാസി മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് എം.ഡി: എം.എ.യൂസഫലി ഒരു കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തു.

അന്യ സംസ്ഥാനങ്ങളിലുള്ള മലയാളി കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ദേശീയ ഗെയിംസിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുന്നതായി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഗെയിംസിന്റെ വരവറിയിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോളേജ്, സ്‌കൂള്‍ വിദ്യാര്‍ഥികളെയെല്ലാം കൂട്ടയോട്ടത്തില്‍ പങ്കെടുപ്പിക്കും.

ഒന്നര വര്‍ഷത്തിനകം ദേശീയ ഗെയിംസിന്റെ 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് പറഞ്ഞു.

36 കായിക ഇനങ്ങളിലായി 8500 ലേറെ മത്സരാര്‍ഥികളാണ് ഗെയിംസില്‍ പങ്കെടുക്കുക. 6000 മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഔദ്യോഗിക ഭാഗത്തുനിന്നും 25,000ത്തിലേറെ പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

ഏഴു ജില്ലകളിലായി 32 വേദികളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മലബാറിലെ ആദ്യ സിന്തറ്റിക് ട്രാക്കായ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ട്, ആദ്യ പബ്ലിക്ക് സ്‌ക്വാഷ് സ്റ്റേഡിയം, തൃശൂരിലെ ഇന്‍ഡോര്‍ സ്റ്റേഡിയം, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റേഡിയം, കോഴിക്കോട് ഫുട്‌ബോള്‍ സ്റ്റേഡിയം, തിരുവനന്തപുരം ഇന്‍ഡോര്‍ നീന്തല്‍ക്കുളം, തിരുവനന്തപുരം ജിവിരാജ സ്റ്റേഡിയം തുടങ്ങിയവയെല്ലാം നിര്‍മാണം പൂര്‍ത്തീകരിച്ചവയാണ്.

ബാസ്‌കറ്റ്‌ബോള്‍, റെസ്‌ലിങ് കളം, ടെന്നീസ് കോര്‍ട്ട്, ഹോക്കി ഗ്രൗണ്ട്, സൈക്ലിങ് ട്രാക്ക്, വട്ടിയൂര്‍കാവിലെ ഷൂട്ടിങ് റേഞ്ച് തുടങ്ങിയവയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.

മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ. ബാബു, കെ.സി.ജോസഫ്, എം.പിമാരായ പ്രൊഫ.കെ.വി. തോമസ്, പി. രാജീവ്, എം.എല്‍.എമാരായ ഹെബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, മേയര്‍ ടോണി ചമ്മിണി, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കൂടിയായ എം.എ.യൂസഫലി, ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, കേരള ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എം.എം. അബ്ദുള്‍ റഹ്മാന്‍, പ്രവാസി മലയാളികളായ സാവിയോ മാര്‍ട്ടിന്‍, പി.എ. ഇബ്രാഹീം ഹാജി, ഷോജി മാത്യു, പി.ശങ്കരനാരായണന്‍, എല്‍ദോസ് മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.