മെല്‍ബണ്‍: ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് അടുത്ത ആഴ്ച ഭാരതം സന്ദര്‍ശിക്കും. ടോണി അബോട്ടിന്റെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമായിരിക്കും ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം കൂടുതല്‍ ഉറപ്പിക്കാനാണ് അബോട്ടിന്റെ സന്ദര്‍ശനം.
സപ്തംബര്‍ നാലു മുതല്‍ ആറുവരെ ഇന്ത്യയിലും മലേഷ്യയിലും സന്ദര്‍ശനം നടത്തുന്ന അബോട്ട് ഭാരത പ്രധാനമന്ത്രിയെ ആയിരിക്കും ആദ്യം സന്ദര്‍ശിക്കുക. ദല്‍ഹി കൂടാതെ ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയും സന്ദര്‍ശിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്ര സാങ്കേതിക വിദ്യഭ്യാസ സഹകരണത്തിനാണ് കൂടുതല്‍ സാധ്യതയെന്നും അബോട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സര്‍ക്കാരുമായും നയതന്ത്ര സഹകരണം മെച്ചപ്പെടുത്താനും ഉഭയകക്ഷി സഹകരണത്തിനും തന്റെ സന്ദര്‍ശനം പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മറ്റു ഉന്നത രാഷ്ട്രീയ നേതാക്കളുമായും അബോട്ട് കൂടിക്കാഴ്ച നടത്തുമെന്ന് കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: