കൊച്ചി: ഓണക്കാലത്ത് സമ്പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി ബിവറേജസ് ഔട്ട്ലെറ്റുകള് ഉപരോധിച്ചു. ’മദ്യവിമുക്ത ഓണത്തിന് യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യവുമായി അത്തം മുതല്‍ ചതയം വരെയാണ് യുവമോര്‍ച്ച മദ്യശാലകള്‍ക്ക് മുന്നില്‍ ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം നഗരത്തിലെ ത്രിവേണി ഔട്ട്ലെറ്റ് ഉള്‍പ്പെടെയുളള വിദേശ മദ്യവില്പനശാലകളും സമരത്തെ തുടര്‍ന്ന് അടച്ചു. മദ്യവില്‍പ്പന തടയാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പലജില്ലകളിലും പോലിസ് നേരിട്ടു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഓണം നാളുകളില്‍ 80 ശതമാനത്തിലേറെ മദ്യവില്‍പ്പന നടക്കുന്നത് ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെയാണെന്നും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
യുവമോര്‍ച്ചയുടെ പ്രതിഷേധത്തില്‍ കൊല്ലം ജില്ലയിലെ പൂനലൂര്‍ ആയൂര്‍, കരുനാഗപ്പളളി, കുളത്തൂപുഴ മേഖലകളിലെ വിദേശ മദ്യവില്‍പ്പനശാലകള്‍ അടച്ചു. കാസര്‍കോട് രണ്ട് മദ്യവില്‍പ്പന ശാലകള്‍ അടച്ച് പൂട്ടി. എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും മദ്യശാലകള്‍ രാവിലെ മുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതോടെ തുറന്ന മദ്യശാലകള്‍ അടച്ചുപൂട്ടി .പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.
സമ്പൂര്‍ണ മദ്യനിരോധനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ആദ്യപടിയായി ഓണക്കാലത്ത് മദ്യവില്‍പ്പന നിര്‍ത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.ചതയ ദിനം വരെ സമരം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: