കറാച്ചി: പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ സംഘര്‍ഷങ്ങളില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. രണ്ട് കോണ്‍സ്റ്റബിള്‍മാരും ഒരു സബ് ഇന്‍സ്പെക്ടറുമാണ് കൊല്ലപ്പെട്ടത്.
മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ട് പേരുടെ വെടിയേറ്റാണ് എഎസ്ഐ കൊല്ലപ്പെട്ടത്. കറാച്ചിയില്‍ ഏത് റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭയപ്പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് നിലവില്‍. സംഭവത്തിന് പിന്നില്‍ ഭീകരരാണെന്നാണ് പ്രാഥമിക നിഗമനം.
തങ്ങള്‍ നടത്തിയ റെയ്ഡുകള്‍ക്കും മറ്റും തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ടെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ച് മൂന്ന് ദിവസത്തോളം തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ അഞ്ച് പോലീസുകാരാണ് കൊല്ലപ്പെട്ടത്.
കറാച്ചിയില്‍ ഈ വര്‍ഷം 114ഓളം പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: