ചെന്നൈ: വിവാഹത്തിനു മുന്‍പ് വധൂവരന്മാര് വൈദ്യപരിശോധനയിലൂടെ വന്ധ്യതയില്ലെന്നും ലൈംഗികശേഷിയുണ്ടെന്നും ഉറപ്പുവരുത്തുന്നത് ഉചിതമായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം മെഡിക്കല്‍ പരിശോധന സഹായിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിനായി നിയമം കൊണ്ടുവരുന്നതിനെക്കറിച്ച് അഭിപ്രായം അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ലൈംഗികശേഷി ഇല്ലാത്ത കാരണത്താല്‍ വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന് ജസ്റ്റിസ് കെ കിരുപ്പന്റെ ബഞ്ച് ചോദിച്ചു. ഭര്‍ത്താവിന് ലൈംഗികശേഷിയില്ലാത്തതിനാല് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുച്ചിറപ്പളളി സ്വദേശിയായ ഒരു യുവതി നല്കിയ പരാതി തളളിക്കളയണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് മധുര ബഞ്ച് ഇക്കാര്യം നിരീക്ഷിച്ചത്.
സെപ്റ്റംബര്‍ അഞ്ചിനാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ലൈംഗികശേഷിയില്ല എന്നു വ്യക്തമാക്കുന്ന വൈദ്യപരിശോധനാ ഫലം ഹാജരാക്കത്തതിനാല്‍ കേസ് തളളണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: