ബീജിംഗ്: ചൈനയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 367 പേര് കൊല്ലപ്പെട്ടു. ഭൂകമ്പത്തില്‍ രണ്ടായിരം പേര്‍ക്ക് പരിക്കേറ്റു.
തെക്ക് പടിഞ്ഞാറന്‍ ചൈനയിലെ പര്‍വ്വത പ്രദേശമായ യുനാന്‍ പ്രവിശ്യയിലാണ് വന്‍ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം യുനാന്‍ പ്രവിശ്യയിലെ വെന്പിങില് നിന്ന് 117 കിലോമീറ്റര്‍ അകലെയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം റിക്ടര്‍ സ്കെയിലില്‍ 4.1 രേഖപ്പെുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി.
ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈദ്യുതി പോസ്റ്റുകളും വാര്‍ത്താ വിനിമയ ബന്ധങ്ങളും തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
ദുരന്തബാധിത പ്രദേശത്തേക്ക് 2500 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. 2008ല്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ എഴുപതിനായിരം പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: