കോട്ടയം: അത്തം മുതല്‍ ചതയം വരെ സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്ന് മഹിളാ ഐക്യവേദി ആവശ്യപ്പെട്ടു. ഏറ്റുമാനൂരില്‍ നടന്ന മഹിളാ ഐക്യവേദി സംസ്ഥാന വാര്‍ഷിക സമ്മേളനം പ്രമേയത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ആഗസ്റ്റ് പതിനഞ്ചിനു മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും നിവേദനം നല്‍കും. ഇതിനു പുറമെ ഇക്കാലയളവില്‍ ഭവന സന്ദര്‍ശനത്തിലൂടെ മദ്യത്തിനെതിരെ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. ഓണക്കാലത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അത്തം നാളില്‍ ആയിരം സ്ത്രീകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തില്‍ ഉപവാസം നടത്തും.
കേരളത്തിലെ യുവതീ യുവാക്കളുടെ വിവാഹപ്രായം 20, 25 ആയി നിശ്ചയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഹിളാ ഐക്യവേദി വാര്‍ഷിക സമാപന സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന സഹ സംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. രാമായണത്തിലെ സുമിത്രയുടെ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമായ സമീപനം മാതൃകയാക്കണം. ഈ മാര്‍ഗ്ഗത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് മഹിളാ ഐക്യവേദി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: