ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ മോശമായി പെരുമാറിയതിന് ഭാരതീയരായ രണ്ട് ഒളിംപിക് അസോസിയേഷന് ഉദ്യോഗസ്ഥരെ ഗ്ലാസ്ഗോയില്‍ അറസ്റ്റു ചെയ്തു. ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മേഹ്ത, ഗുസ്തി റഫറി വിരേന്ദര്‍ മാലിക് എന്നിവരാണ് അറസ്റ്റിലായത്.
രവീന്ദര്‍ മാലിക്കിനെതിരെ ലൈംഗികാരോപണവും, രാജീവ് മേഹ്തക്കെതിരെ മദ്യപിച്ച് വാഹനമോടിച്ച കുറ്റവുമാണുള്ളത്. ഇരുവരേയും ഇന്ന് ഗ്ലാസ്ഗോയിലെ കോടതിയില്‍ ഹാജരാക്കും. ശനിയാഴ്ച രാത്രിയാണ് ഇരുവരെയും ഗ്ലാസ്ഗോ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലീസില്‍ നിന്നും മനസിലാക്കി വരികയാണെന്ന് ഗ്ലാസ്ഗോയിലെ ഭാരത സ്ഥാനപതി പറഞ്ഞു.
ഭാരതത്തില്‍ നിന്നുള്ള 215 അംഗ കോമണ്‍വെല്‍ത്ത് സംഘം താമസിച്ചിരുന്ന ഗെയിംസ് വില്ലേജിലായിരുന്നില്ല അറസ്റ്റിലായ രണ്ട് ഉദ്യോഗസ്ഥരും താമസിച്ചിരുന്നത്. ഗുസ്തി റഫറി വിരേന്ദര്‍ മാലിക് ഭാരതസംഘത്തിന്റെ ഭാഗമായല്ല അവിടെ എത്തിയത്. സ്പോര്‍ട്സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്റെ പ്രത്യേക ക്ഷണപ്രകാരമാണ് വിരേന്ദര്‍ മാലിക് ഗ്ലാസ്ഗോയിലെത്തിയത്.
അനുവദനീയമായ അളവിലും അധികമായി മദ്യപിച്ച് വാഹനമോടിച്ച് അറസ്റ്റിലാകുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഇവിടെ. എന്തായാലും ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവര്‍ക്കുമെതിരെയുള്ള തുടര്‍ നടപടികള്‍ അധികൃതര്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: