ന്യൂദല്‍ഹി: മിസൈല്‍ നിര്‍മ്മാണ രംഗത്തെ സ്വാശ്രയത്വം ഭാരതത്തിനു പ്രതിരോധ മേഖലയില്‍ വന്‍സാമ്പത്തിക ലാഭം ഉണ്ടാക്കുന്നു. ആകാശ് ഭൂതല-ഭൂതല ഹ്രസ്വദൂര മിസൈല്‍ നിര്‍മ്മാണത്തില്‍ ഭാരത പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ വിജയകരമായ നേട്ടത്തെ തുടര്‍ന്ന് 30,000 കോടി രൂപയുടെ ഭാരത-ഫ്രാന്‍സ് സംയുക്ത മിസൈല്‍ നിര്‍മ്മാണ പദ്ധതി ഉപേക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യോമസേന പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ഗവേഷണ-വികസന മേഖലയെ ശക്തിപ്പെടുത്തിയാല്‍ ആയുധ നിര്‍മ്മാണത്തിലും പ്രതിരോധ സജ്ജീകരണ രംഗത്തും സ്വയം പര്യാപ്തത നേടാമെന്ന കാഴ്ചപ്പാടിനു ശക്തമായ പിന്തുണ ലഭിക്കുന്നതാണ് പുതിയ നിലപാട്.
അടുത്തിടെ ഒഡീഷയില്‍ നടന്ന മിസൈല്‍ പരീക്ഷണം വിജയകരമായതോടെ സേനയുടെയും ഡിആര്‍ഡിഒയുടെയും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്.
മൈത്രി പദ്ധതിയുടെ ഭാഗമായി ഫ്രാന്‍സ്-ഭാരത സര്‍ക്കാരുകള്‍ മിസൈല്‍ വികസന-നിര്‍മ്മാണ പദ്ധതിക്കു കരാറുണ്ടാക്കാന്‍ മുമ്പ് ആശയമിട്ടിരുന്നു. 30,000 കോടി രൂപയാണ് ചെലവു കണക്കാക്കിയിരുന്നത്. എന്നാല്‍, ഭാരതത്തിനു സ്വയം ഈ പദ്ധതി നടപ്പിലാക്കാവുന്നതേയുള്ളുവെന്നാണ് ഇപ്പോഴത്തെ നിലപാട്. ഈ സാധ്യതകള്‍ നിലനില്‍ക്കെയും വിദേശത്തുനിന്ന് ആയുധം വാങ്ങല്‍ കരാറുകളും ആയുധ നിര്മ്മാണക്കരാറുകളും ഉണ്ടാക്കിക്കൊണ്ടിരുന്ന മുന്‍സര്‍ക്കാര്‍ നിര്ദ്ദേശങ്ങളില്നിന്നുള്ള മാറിയ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: