ന്യൂദല്‍ഹി: ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ അംശമുള്ള കോഴിയിറച്ചിയുടെ വില്പന തടയാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഭക്ഷ്യ കമ്മിഷണര്‍മാര്‍ക്ക് ദേശീയ ‘ഭക്ഷ്യ സുരക്ഷാ അതോറിറ്റി നിര്‍ദേശം നല്കി.
നിലവിലുള്ള നിയമം പരിഷ്കരിച്ച് നടപടിയെടുക്കുമെന്ന് ദേശീയ ‘ഭക്ഷ്യ സുരക്ഷാ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളില്‍ അനുവദനീയമല്ലാത്ത രാസ പദാര്‍ഥങ്ങളുടെ സാന്നിധ്യം ഒഴിവാക്കണമെന്നു ഭക്ഷ്യ സുരക്ഷാ അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിരുന്ന ഭക്ഷ്യവസ്തുക്കളുടെ പട്ടികയില്‍ കോഴിയിറച്ചി ഉള്‍പ്പെട്ടിരുന്നില്ല. ഇറച്ചിക്കോഴികളിലെ ആന്റി ബയോട്ടിക് ഉപയോഗത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നേരത്തെ രംഗത്തെത്തിയിരുന്നു. മനുഷ്യ ശരീരത്തിനു ദോഷകരമായ ആന്റിബയോട്ടിക്കുകള്‍ കോഴികളില്‍ രോഗചികില്‍സയ്ക്കായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആന്റി ബയോട്ടിക് മരുന്നകളുടെ വില്പനയില് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഐഎംഎ നിര്‍ദേശിച്ചു. ഇറച്ചിക്കോഴികളുടെ തൂക്കം കൂട്ടുന്നതിനായി ആന്റി ബയോട്ടിക്കുക്കള് ഉപയോഗിക്കരുതെന്ന ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ വ്യവസ്ഥ ഇതുവരെ രാജ്യത്ത് നിര്‍ബന്ധമാക്കിയിരുന്നില്ല.
കോഴിയിറച്ചിയിലെ മരുന്നിന്റെ സാന്നിധ്യം മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കണ്ടെത്തല്‍ ഇറച്ചിക്കോഴികളെ കൂടുതലായി ആശ്രയിക്കുന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ആശങ്കയ്ക്ക് കാരണമായിരുന്നു. ആന്റിബയോട്ടിക് അടങ്ങിയ കോഴിയിറച്ചി ശരീരത്തിന്റെ പ്രതിരോധശേഷി പൂര്‍ണമായും നശിപ്പിക്കും. സ്റ്റിറോയിഡുകള്‍ അടങ്ങിയ കോഴിയിറച്ചി കഴിച്ചാല്‍ അമിതവണ്ണം, വന്ധ്യത, അണ്ഡാശയ രോഗങ്ങള്‍ തുടങ്ങിയവയ്ക്കും കാരണമാകും. ആന്റിബയോട്ടിക്കിന്റെ അമിതമായ സാന്നിധ്യം മാനസിക പ്രശ്നങ്ങള്‍ക്കും കുട്ടികളുടെ ഓര്‍മശക്തിയെയും ബാധിക്കും. ദല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തിലാണു ഇറച്ചിക്കോഴികളില്‍ മാരകമായ ആറു തരം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: