കൊച്ചി: വിശ്വഹിന്ദുപരിഷത്തിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജയന്തി ആഘോഷങ്ങളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനതല സ്വാഗതസംഘം രൂപീകരിച്ചു. കലൂര്‍ പാവക്കുളം ശ്രീഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗം അമൃതാനന്ദമയീമഠം ബ്രഹ്മചാരി തപസ്യാമൃത ചൈതന്യ ഉദ്ഘാടനംചെയ്തു. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ ജസ്റ്റിസ് എം. രാമചന്ദ്രന് അധ്യക്ഷതവഹിച്ചു. ചിന്മയമിഷന് സംസ്ഥാന കോര്‍ഡിനേറ്റര്‍ സ്വാമി വിവിക്താനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. കോവില്‍മല രാജാവ് രാമന് രാജമന്നാന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, വിഎച്ച്പി അഖിലഭാരത ഉപാധ്യക്ഷന്‍ കെ.വി. മദനന് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനതല സുവര്‍ണജയന്തി സ്വാഗതസംഘത്തിന്റെ രക്ഷാധികാരികളായി പ്രമുഖ സന്യാസിവര്യന്മാരെയും, അധ്യക്ഷനായി വൈസ് അഡ്മിറല്‍ കെ.എന്‍. സുശീല്‍, ജനറല്‍ കണ്‍വീനറായി എസ്.ജെ.ആര്. കുമാര്‍, ഖജാന്‍ജിയായി പി. ശ്രീനിവാസപ്രഭു എന്നിവരെയും തെരഞ്ഞെടുത്തു. കൂടാതെ സംസ്ഥാന തലത്തിലുള്ള പ്രമുഖ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, വ്യവസായ, വാണിജ്യ പ്രമുഖര്‍, സാമുദായിക സംഘടനാ നേതാക്കള്‍, സംഘ വിവിധ ക്ഷേത്ര ഭാരവാഹികള്‍ എന്നിവരെ രക്ഷാധികാരിമാര്‍, ഉപാധ്യക്ഷന്മാര്, കണ്‍വീനര്‍മാര്‍ എന്നിങ്ങനെ വിവിധ ചുമതലകളിലേക്ക് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: