ഗാസാ സിറ്റി: ഗാസയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വീണ്ടും ഇസ്രായേല്‍ ആക്രമണം. വ്യോമാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. റാഫയിലെ അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്ന സ്കൂളിലാണ് ഷെല്ല് പതിച്ചത്.
ഇത് മൂന്നാം തവണയാണ് യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ആക്രമണങ്ങളില്‍ ഇന്ന് മാത്രം 40 ലധികം പേരാണ് മരിച്ചത്. കഴിഞ്ഞയാഴ്ച ജബാലിയയിലെ യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഷെല്ല് പതിച്ച് 15 പേര്കൊല്ലപ്പെട്ടിരുന്നു.
ഗാസയ്ക്കു നേരെ 27 ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 1,762 പേര് കൊല്ലപ്പെട്ടതായി പാലസ്തീന് ഭരണകൂടം ഇന്ന് വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ 398 പേര് കുട്ടികളും 207 പേര് സ്ത്രീകളുമാണ്. 9,080 പേര്‍ക്ക് പരിക്കേറ്റതായാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: