മുംബൈ: നഗര പ്രദേശങ്ങളില്‍ സൗജന്യ എറ്റിഎം ഉപയോഗങ്ങളുടെ എണ്ണം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. തീരുമാനം പ്രാബല്യത്തിലാകുന്നതോടെ മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മാസത്തില്‍ രണ്ടില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ വരെ നല്‍കേണ്ടി വരും.
എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ പഴയ രീതിയില്‍ തന്നെ അഞ്ചുതവണ സൗജന്യമായി മറ്റ് ബാങ്കുകളുടെ എറ്റിഎം ഉപയോഗിക്കാന്‍ കഴിയും. ഗ്രാമീണ മേഖലയില്‍ എടിഎം കൗണ്ടറുകളുടെ എണ്ണം കുറവായതിനാലാണിത്. എറ്റിഎം സുരക്ഷ വര്‍ദ്ധിപ്പിച്ചതോടെ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ ബാങ്കുകളുടെ ഭാഗത്തു നിന്ന് സമ്മര്‍ദം വന്നിരുന്നു. ഇതിനാലാണ് സൗജന്യ ഉപയോഗം കുറക്കാന്‍ ആര്‍ബിഐ അനുവാദം നല്‍കിയത്.
കൂടാതെ എടിഎമ്മുകള്‍ വ്യാപകമായതോടെ ഇടപാടുകാര്‍ നിരന്തരം എടിഎം കൗണ്ടറുകളെ ആശ്രയിക്കുകയാണെന്നും ഇടപാടുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നും ബാങ്കുകള്‍ പറയുന്നു. ഇത് കാര്‍ഡ് നല്കുന്ന ബാങ്കിന്റെ ചെലവ് കൂട്ടുന്നതായാണ് വാദം. ഇത്തരം ഇടപാടുകള്‍ നിയന്ത്രിക്കാന്‍ ഫീസ് അത്യാവശ്യമാണെന്നും ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: