ബൊഗോട്ട: കടുത്ത ജല ക്ഷാമവും കാട്ടുതീയും മൂലം കൊളംബിയയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിലെ 10,000ത്തിലധികം വരുന്ന ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. കടുത്ത ജല ദൗര്‍ലഭ്യതയും ചൂടും കാരണം നിരവധി ജീവജാലങ്ങളാണ് വെള്ളമില്ലാതെ ചത്തൊടുങ്ങിയത്.
കൊളംബിയയുടെ വടക്കന്‍ സംസ്ഥാനമായ മാഗഡലോണയിലാണ് വരള്‍ച്ച ഏറ്റവും രൂക്ഷമായത്. ഇവിടെ 8,000 കന്നുകാലികളാണ് ചത്തൊടുങ്ങിയത്. 12,800 എക്കറിലധികം വനം കത്തിനശിച്ചു. പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തര നീക്കങ്ങള്‍ തുടങ്ങി. വരള്‍ച്ച ബാധിതാ പ്രദേശങ്ങളില്‍ സൈന്യവും പോലീസും വാഹനങ്ങള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
കൂടാതെ 5.3 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: