കൊച്ചി: ബ്ലാക്മെയില്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതികളായ ബിന്ധ്യ തോമസും രുക്സാനയും ഐജി ഓഫീസിലെത്തി കീഴടങ്ങി. ഇന്നലെ രാത്രി 9 മണിയോടെയാണ് ഇരുവരും ഐജി ഓഫീസിലെത്തിയത്. വൈകിട്ട് നാല് മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് പോലീസ് ഇവരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കാനായി ഇവരുടെ ഫഌറ്റിലെത്തിയ പോലീസ് സംഘത്തിന് ഇരുവരെയും കാണാന്‍ സാധിച്ചിരുന്നില്ല. നോട്ടീസ് സമയപരിധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇരുവരുടെയും പേരില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയ ഉടനെയാണ് പ്രതികള്‍ ഐജി ഓഫീസിലെത്തി കീഴടങ്ങിയത്. തങ്ങളെ കേസില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇവര്‍ പോലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന. എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എക്കും കെപിസിസി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രപ്രസാദിനുമെതിരെ ഇവര്‍ പരാതി ഉന്നയിച്ചതായും വിവരമുണ്ട്. ഇരുവരും കള്ളപ്പണമിടപാടുകാരാണെന്നും തങ്ങള്‍ക്കെതിരെ കരുക്കള്‍ നീക്കുന്നത് ഇവരാണെന്നും ഇരുവരും പോലീസിനോട് പറഞ്ഞു.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ കള്ളപ്പണം കൈകാര്യം ചെയ്യുന്നത് ഇവരാണെന്നും പ്രതികള്‍ പറഞ്ഞു. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും ബിന്ധ്യയും രുക്സാനയും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ രവീന്ദ്രന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് ഇവര്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രവീന്ദ്രനുമൊത്തുള്ള കിടപ്പറരംഗങ്ങള്‍ പകര്‍ത്തിയശേഷം മൂന്ന് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്മെയില്‍ ചെയ്യുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് രവീന്ദ്രന് ആത്മഹത്യ ചെയ്തതെന്നും കാണിച്ച് സുഹൃത്ത് നല്കിയ പരാതിയിലാണ് കേസ്.
അതേസമയം ഇവര്‍ നടത്തിയ തട്ടിപ്പുകള്‍ സംബന്ധിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ വ്യവസായികളടക്കം 22 ഓളം പേരെ ഇവര്‍ ഒളിക്യാമറയില്‍ കുടുക്കിയതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഇരകളായവര്‍ പരാതി നല്കിയാല് ഇവര്‍ക്കെതിരെ പോലീസിന് കൂടുതല്‍ കേസുകള്‍ എടുക്കേണ്ടിവരും.
അതിനിടെ, ബിന്ധ്യ തോമസിന്റെ ലാപ്ടോപ്പ് പോലീസ് കണ്ടെത്തി. മുഖ്യപ്രതി ജയചന്ദ്രനെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം ജയചന്ദ്രന്റെ സുഹൃത്ത് മൂര്‍ത്തിയുടെ വീട്ടില്‍നിന്നാണ് ലാപ്ടോപ്പ് കണ്ടെടുത്തത്. ലാപ്ടോപ്പില്‍ ഉന്നതരുടെയടക്കം കിടപ്പറ ദൃശ്യങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇക്കാര്യം പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
ഇതിനിടെ ജയചന്ദ്രന് പെന്‍ഡ്രൈവില്‍ നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ സ്ത്രീകള്‍ തന്റെ സുഹൃത്തുക്കളാണെന്നാണ് ജയചന്ദ്രന് പോലീസിനോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ബിന്ധ്യയുടെ വീട്ടില്‍ വച്ചാണ് ലാപ്ടോപ്പ് ജയചന്ദ്രന് കൈമാറിയത്. റുക്സാനയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി ഷാജഹാനാണ് അറസ്റ്റിലായത്. തൃശൂരില്‍നിന്നാണ് ഷാജഹാനെ പോലീസ് പിടികൂടിയത്.
വെഞ്ഞാറമൂട് സ്വദേശിയായ രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബിന്ധ്യക്കും റുക്സാനക്കുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി വെഞ്ഞാറമൂട് പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. രവീന്ദ്രനുമായി ഇവര്‍ക്കുള്ള ബന്ധം സൂചിപ്പിക്കുന്ന സിഡിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ഗകസില് ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം നടത്തുന്നതിനിടയിലാണ് ഇരുവരും മുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: