കൊല്ലം: റയില്‍വേപാളത്തില്‍ വിള്ളല്‍ കണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. കിളികൊല്ലൂര്‍ സിയാറത്തുമൂട് മുസ്ലീംപള്ളിക്ക് സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടത്. കന്യാകുമാരി- മുംബൈ ജയന്തിജനതാ എക്സ്പ്രസ് കടന്നു വരുന്നതിന് തൊട്ടുമുമ്പെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. പാളത്തിന്റെ കേടുപാടുകള്‍ പരിശോധിക്കുന്ന കീമാന്‍ മനോഹരന്റെ ജാഗ്രതയാണ് വലിയ ദുരന്തമൊഴിവാക്കിയത്. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ചെമന്ന കൊടി വീശി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.
പാളത്തിലെ ജോയിന്റ് ഇളകിമാറിയനിലയിലായിരുന്നു. പിന്നീട് വിദഗ്ധര്‍ സ്ഥലത്തെത്തി പാളം പൂര്വസ്ഥിതിയിലാക്കിയതിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചത്. നാല് മാസം മുമ്പും കിളികൊല്ലൂര്‍ മേഖലയില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: