കൊച്ചി: മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കളമശ്ശേരി ആലുവ സെക്ഷനില്‍ സബ് വേയുടെ ജോലി നടക്കുന്നതിനാല്‍ ശനിയാഴ്ച നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.
രാവിലെ ആറിന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍(നമ്പര്‍ 56370), ഒമ്പതിനുളള ഗുരുവായൂര്‍ – തൃശ്ശൂര്‍ പാസഞ്ചര്‍ (നമ്പര്‍ 56373), 10.45 നുള്ള തൃശ്ശൂര്‍ – ഗുരുവായൂര്‍ പാസഞ്ചര്‍(നമ്പര്‍ 56374), ഉച്ചയ്ക്ക് 1.20 നുള്ള ഗുരുവായൂര്‍ – എറണാകുളം പാസഞ്ചര്‍ (നമ്പര്‍ 56375) എന്നിവയാണ് റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 16305 എറണാകുളം – കണ്ണൂര്‍ എക്സ്പ്രസ് എറണാകുളം – ആലുവ റൂട്ടില്‍ സര്‍വീസ് നടത്തില്ല.
പകരം ആലുവയില്‍ നിന്ന് രാവിലെ 7.15 ന് എക്സ്പ്രസ് പുറപ്പെടും.
ആഴ്ചയില്‍ മൂന്ന് ദിവസമുള്ള ട്രെയിന്‍ നമ്പര്‍ 12432/12431 തിരുവനന്തപുരം – നിസ്സാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്സിലെ തിരക്ക് പരിഗണിച്ച് ഒരു സെക്കന്‍ഡ് എസി കോച്ച് കൂട്ടിയിട്ടുണ്ട്. അധിക കോച്ച് ആഗസ്ത് മൂന്നു മുതല്‍ 31 വരെ നിസ്സാമുദ്ദീനില്‍ നിന്ന് പുറപ്പെടുമ്പോഴും ആഗസ്ത് അഞ്ചു മുതല്‍ സപ്തംബര്‍ രണ്ടുവരെ തിരുവനന്തപുരത്തു നിന്ന് തിരിച്ചു പോകുമ്പോഴും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: