വത്തിക്കാന്‍: മറ്റുള്ള മാര്‍ പാപ്പമാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥനെന്നു ലോകം പറയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശങ്ങള്‍ ആഗോള കത്തോലിക്കാ സഭ കേള്‍ക്കുമോ? ഇന്ത്യയിലെ സഭ കേള്‍ക്കുമോ?
കാത്തിരുന്ന് കാണേണ്ടേിവരുമെന്നാണ് ജനാഭിപ്രായം. പുതിയ പത്തു കല്പനകളിലെ ചില നിര്‍ദ്ദേശങ്ങള്‍ സഭ പാലിക്കുമോയെന്നാണ് അറിയേണ്ടത്.
പാപ്പ പറഞ്ഞത്:
മതംമാറ്റത്തിന് നിര്‍ബന്ധിക്കരുത്, മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുക, മതംമാറ്റത്തിന് ഒരാളെ പ്രേരിപ്പിക്കുന്നത് വഴി അയാളുടെ മതവിശ്വാസത്തെ മാനിക്കാതിരിക്കുകയാണ്. മതംമാറാന്‍ അയാളെ നിര്ബന്ധിക്കുന്നതിനു തുല്യമാണിത്. മതംമാറ്റുന്നത് ഏറ്റവും മോശമാണ്.
ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയില്‍ കത്തോലിക്കാ സഭ, പാവപ്പെട്ടവരെയും ആദിവാസികളെയും എല്ലാം മതംമാറ്റുന്നുണ്ട്. കാരുണ്യ, സാമൂഹ്യ സേവന പ്രവര്‍ത്തനത്തിന്റെ മറവിലാണ് മതംമാറ്റം. പണം നല്‍കിയും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഈ മതംമാറ്റം. മതംമാറ്റപ്പെടുന്നവരില് കൂടുതലും ഹിന്ദുസമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളാണ്. ഇടയ്ക്ക് ഒന്ന് മന്ദഗതിയിലായ മതംമാറ്റം ഇപ്പോള്‍ വീണ്ടും ശക്തമായിട്ടുണ്ട്.
പൗരാണിക ഭാരതത്തിന്റെ, അമൂല്യസമ്പത്തായ, ശാരീരിക, മാനസിക, ആത്മീയ ഔന്നത്യത്തിനുള്ള യോഗ പോലും തങ്ങളുടെയാണെന്നും അത് ക്രിസ്തുവാണ് ആദ്യം പരിശീലിപ്പിച്ചതെന്നും പറഞ്ഞ് മഹത്തായ ഹിന്ദു പാരമ്പര്യത്തെ അവഹേളിക്കാന്‍ പോലുമുള്ള ശ്രമങ്ങളാണ്കേരളത്തില് നടന്നുവരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പോപ്പിന്റെ ഉപദേശം സഭ കൈക്കൊള്ളുമോയെന്ന് കണ്ടറിയണം. മറ്റുള്ളവരോട് തുറന്നിടപെടുക, ശാന്തമായ ജീവിതം നയിക്കുക, ഞായറാഴ്ച കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചെലവിടുക തുടങ്ങിയ പത്തു നിര്‍ദ്ദേശങ്ങളാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: