ന്യൂദല്‍ഹി: കേരളത്തിലെ യുഡിഎഫ് സര്‍ക്കാരില്‍ പുന:സംഘടന വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ അറിയിച്ചു. പുന:സംഘടനയ്ക്കുള്ള സാഹചര്യങ്ങളൊന്നും തന്നെ നിലവിലില്ലെന്നും പുന:സംഘടന നടത്തുന്നത് പാര്‍ട്ടിയിലും മുന്നണിയിലും തര്‍ക്കങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കുമെന്നും ചെന്നിത്തല സോണിയയെ ബോധ്യപ്പെടുത്തി.
കെ.ബി ഗണേഷ് കുമാറിനെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും രമേശ് ചെന്നിത്തല സോണിയയെ അറിയിച്ചു. മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും ചെന്നിത്തല സോണിയയെ അറിയിച്ചു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, എ.കെ ആന്റണി തുടങ്ങിയ നേതാക്കളുളെയും രമേശ് ചെന്നിത്തല കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: