കൊച്ചി: കൊച്ചി ബ്ളാക്ക് മെയില്‍ കേസിലെ പ്രതികളായ ബിന്ധ്യ തോമസിനും റുക്സാനയ്ക്കുമായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരത്തെ വ്യവാസായി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് റുക്സാനയെയും ബിന്ധ്യയെയും അറസ്റ്റ് ചെയ്യുമെന്ന് തെളിഞ്ഞതോടേയാണ് ഇരുവരും മുങ്ങിയത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഓഗസ്റ്റ് രണ്ടിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശമുണ്ടായിരുന്നു. അന്വേഷണത്തിനിടെ പോലീസ് കണ്ടെടുത്ത ലാപ്ടോപ് ബിന്ധ്യയുടേതാണെന്ന് സംശയമുണ്ട്. ലാപ്ടോപില്‍ ഉന്നതരുടെ ദൃശ്യങ്ങള്‍ അടങ്ങിയിട്ടുള്ളതായും സൂചനയുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ജയചന്ദ്രനില്‍ നിന്നാണ് പോലീസ് ലാപ്ടോപ് പിടിച്ചെടുത്തത്.
റുക്സാനയുടെ ഫ്ലാറ്റില്‍ വച്ചാണ് കേസിന്റെ ഗൂഢാലോചന നടന്നതെന്നും രണ്ടും പ്രാവശ്യം ഇവരുടെ ഫ്ലാറ്റില്‍ കഴിഞ്ഞതായും ജയചന്ദ്രന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: