കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവരക്കേട് പറയരുതെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനായ സുരേഷ് ഗോപി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയ പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സിനിമയില്‍ രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചാല്‍ സുരേഷ് ഗോപിക്ക് കൈയടി കിട്ടുമായിരിക്കും. എന്നാല്‍ ആ കൈയടി ഇവിടെ ലഭിക്കില്ല. സുരേഷ് ഗോപി സിനിമയില്‍ മാത്രം വീമ്പ് പറഞ്ഞാല്‍ മതിയെന്നും ഡീന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പ്രകൃതി സംരക്ഷണം മറക്കുകയാണെന്നും ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുരേഷ് ഗോപി ആരോപിച്ചിരുന്നു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും സാംസ്കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു സുരേഷ്ഗോപിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: