കൊച്ചി: കൊച്ചി ബഌക്മെയില് പെണ്‍വാണിഭക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പ്രധാന പ്രതികളായ ബിന്ധ്യയും രുക്സാനയും ഒളിവില്‍പ്പോയി. വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഇവരുടെ പ്രേരണ ഉണ്ടെന്ന വെളിപ്പെടുത്തലുകളെ തുടര്‍ന്നാണിത്. പ്രതികളുടെ ഭീഷണി മൂലമാണ് രവീന്ദ്രന് ജീവനൊടുക്കിയതെന്ന് കേസിലെ സാക്ഷി വില്‍സണ്‍ പെരേര കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അറസ്റ്റ ഭയന്ന് ഇരുവരും വീണ്ടും മുങ്ങി. മുങ്ങലിനു പിന്നില്‍ ചില പൊലീസ് ഉന്നതരുടെ ഒത്താശയുണ്ടെന്നും ആരോപണം ഉണ്ട്.
അതിനിടെ ഹൈക്കോടതിയില്‍ പ്രതികള്‍ മുന്‍കൂര്‍ ജ്യാമത്തിന് ശ്രമം തുടങ്ങി. ഇന്നലെ ഇടക്കൊച്ചിമേഖലയില് ഇവര്‍ക്ക് വേണ്ടി പോലീസ് വ്യാപക തിരച്ചില്‍ നടത്തി. കേസിലെ ഗൂഢാലോചന നടന്നത് രുക്സാനയുടെ കടവന്ത്രയിലെ ഫഌറ്റില്‍ വെച്ചായിരുന്നു. ഇതിനായി ജയചന്ദ്രന് ഈ ഫഌറ്റില്‍ ഫെബ്രുവരിയില്‍ രണ്ടു ദിവസം താമസിച്ചു. ജയചന്ദ്രനെ ഇന്നലെ ഈ ഫഌറ്റിലെത്തിച്ചു തെളിവെടുത്തു. എന്നാല്‍ രുക്സാനയുടെ ഫഌറ്റ് തുറന്ന് അകത്ത് കയറിയില്ല. ഫഌറ്റ് മുന്‍പ് പോലീസ് പരിശോധിക്കുകയും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ളവ കണ്ടെടുക്കുകയും ചെയ്തിരുന്നു .ബിന്ധ്യയുടെ കാക്കനാട്ടെ വാടകവീട്ടിലും ജയചന്ദ്രനെയെത്തിച്ചു തെളിവെടുത്തു. ജയചന്ദ്രന്റെ ലാപ്ടോപ്പിലെ ദൃശങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെങ്കിലും സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇവ വീണ്ടെടുക്കാന്‍ കഴിയുമെന്നിരിക്കെയാണ് രുക്സാനയും ബിന്ധ്യം മുങ്ങിയത്.
അന്വേഷണത്തിന്റെ ആരംഭത്തില്‍ തന്നെ കേസ് ഒതുക്കാനായിരുന്നു പോലീസിന്റെ ശ്രമം. ഇതിന് ഉന്നതങ്ങളില്‍ നിന്ന് പൊലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അനാശാസ്യ ദൃശങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് പറഞ്ഞ് രവീന്ദ്രനെ ഇരുവരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയാണ് രവീന്ദ്രനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എറെക്കുറെ വ്യക്തമായിട്ടുണ്ട്.
തട്ടിപ്പിനായി പ്രതികള്‍ക്കു സമ്പന്നരായ ഇരകളെ കണ്ടെത്തിക്കൊടുക്കുന്ന നിര്‍ണായക പ്രതി ഇപ്പോഴും അന്വേഷണത്തിന്റെ പരിധിയില്‍ വന്നിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയായ ഇയാളുടെ ഒത്താശയോടെയാണ് ഇരകളുടെ സ്വത്തുവിവരങ്ങള്‍ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ പ്രതികള്‍ ശേഖരിച്ചിരുന്നത്. കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുമെന്നു പോലീസ് പറഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ പേര് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ബിന്ദ്യ മൊബൈല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുരുഷ ശബ്ദത്തില്‍ ഭീഷണിപ്പെടുത്തി മൂന്ന് കോടി രൂപ ആവശ്യപ്പെട്ട സംഭവത്തെകുറിച്ചുള്ള പരാതിയും പോലീസിന് ലഭിച്ചു. രവീന്ദ്രന്റെ ആത്മഹത്യാക്കേസില്‍ ബിന്ധ്യയും രുക്സാനെയും വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. രവീന്ദ്രന്റെ സുഹൃത്ത് വട്ടിയൂര്‍കാവ് പോലീസില്‍ നല്കിയ പരാതിയിന്മേലാണ് കേസെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: