കോഴിക്കോട്: കേരളത്തെ ലോട്ടറി മാഫിയകളുടെ വിളനിലമാക്കാന്‍ അനുവദിക്കരുതെന്ന് ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് സംഘം (ബിഎംഎസ്) സംസ്ഥാന ഭാരവാഹിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ പേരില്‍ സ്വകാര്യ വ്യക്തികളും ഏജന്‍സികളും സംസ്ഥാനത്തേക്ക് വരുന്നത് കേരള ഭാഗ്യക്കുറിയുടെ ഇന്നത്തെ നടത്തിപ്പിനും നിലനില്‍പ്പിനും ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കാലയളവില്‍ അന്യ സംസ്ഥാന ലോട്ടറികളുടെ പേരില്‍ കൊടിയ ചൂഷണത്തിനാണ് തൊഴിലാളികളും ജനങ്ങളും ഇരയായത്. ചിലര്‍ ആത്മഹത്യ ചെയ്തു. ലോട്ടറി തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്ഷേമപദ്ധതിക്ക് വരെ അന്യ സംസ്ഥാന ലോട്ടറികള്‍ ഭീഷണിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കുന്നതിനായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഒരാഴ്ചക്കാലം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം നടത്തുവാനും ആഗസ്റ്റ് 22 ന് സെക്രട്ടേറിയറ്റിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തുവാനും ഭാരവാഹിയോഗം തീരുമാനിച്ചു.
യോഗത്തില്‍ പി. കൃഷ്ണന്, അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി. കണ്ണന്, റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഎംഎസ്. സംസ്ഥാന സെക്രട്ടറി പി. ശശിധരന്, കെ. ജയന്, അമര്‍നാഥ്, മോഹനന് , എന്‍.എം. രാധാകൃഷ്ണന്, എം.എസ് മണി, കെ.എസ് അനില്‍കുമാര്‍, വി. വിജയന്, കെ.കെ. പ്രേമന്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: