കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്ളസ്ടു അനുവദിച്ച സ്കൂളിലെ പ്രവേശ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. അങ്കമാലി തുറവൂര്‍ മാര്‍ അഗസ്റ്റിന് സ്കൂളിലെ പ്രവേശ നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങള്‍ മറികടന്ന് പ്ളസ്ടു അനുവദിച്ചതാണ് കോടതി നടപടിക്ക് വഴിവെച്ചത്.
മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും തങ്ങള്‍ക്ക് പ്ളസ് ടു അനുവദിച്ചില്ലെന്ന് ആരോപിച്ച് തുറവൂരിലെ തന്നെ സെന്റ് ജോസഫ് സ്കൂള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. ഈ രണ്ടു സ്കൂളുകളുടെയും രേഖകള്‍ ഹാജരാക്കാനും കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി.
അതേസമയം പ്ളസ് ടു അനുവദിച്ചത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: