ജെറുസലേം: ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് എത്തി ചേരാന്‍ സാധിക്കുന്ന ഹമാസിന്റെ തുരങ്കങ്ങള്‍ മുഴുവന്‍ തകര്‍ക്കുന്നതുവരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍. ഇത്തരം തുരങ്കങ്ങള്‍വഴി ഹമാസ് ഭീകരര്‍ ഇസ്രായേലിലേക്ക് കടക്കുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. ഹമാസ് ഭീകരര്‍ നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുന്നത് വരെ വെടിനിര്‍ത്തല്‍ കരാര്‍ പോലും തങ്ങള്‍ അംഗീകരിക്കില്ലായെന്ന് നെതന്യാഹു വ്യക്തമാക്കി.
ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയ ആദ്യ നാളുകളില്‍ പാലസ്ഥീനികള്‍ മാത്രമാണ് കൊല്ലപ്പെട്ടിരുന്നത്. ഹമാസ് ഭീകരര്‍ ഗാസയില്‍ നിന്നും നിരവധി തുരങ്കങ്ങള്‍ ഇസ്രായേലിന്റെ വിവിധ പ്രദേശങ്ങളിലേക്ക് നിര്‍മിക്കുകയും ഇതിലൂടെ കടന്ന് ചെന്നാണ് സാധാരണക്കാരായ നിരവധി ഇസ്രായേലികളെ കൊന്നൊടുക്കിയത്.
സൈനികമായി ഇസ്രായേല്‍ മുന്നേറുമ്പോള്‍ ഇത്തരം ചെറു തുരങ്കങ്ങള്‍ വഴിയാണ് ഹമാസ് ഭീകരര്‍ തിരിച്ചടി നല്‍കിയിരുന്നത്.
ഇതിനിടെ ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറേല്‍സ് ഇസ്രായേലിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നു. ലോകരാജ്യങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതല്ല ഇസ്രായേലിന്റെ നിലപാടെന്നും മനുഷ്യജീവനുയാതൊരു വിലയും കല്‍പ്പിക്കാത്ത ഇത്തരം നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇസ്രായേലിനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും മൊറേല്‍ വ്യക്തമാക്കി.
ഗാസാ നഗരത്തിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് ലോക രാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഇതിനിടയിലും ഗാസയില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന സൂചന നല്‍കികൊണ്ട് ഇസ്രായേല്‍ 16000 സൈനികരെ കൂടി അയക്കാന്‍ തീരുമാനിച്ചു.
തുരങ്കങ്ങള്‍ തകര്‍ക്കുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇസ്രായേല്‍ സൈന്യം സോഷ്യല്‍ മീഡിയകളില്‍ കൂടി പുറത്തുവിട്ടു. മുസ്ലിം പള്ളിയുടെ ഉള്ളില്‍ ആയുദ്ധങ്ങള് സംഭരിച്ചു വച്ചിരിക്കുന്നതും പള്ളിയുടെ ഉള്ളിലൂടെ തുരങ്കങ്ങള്‍ കടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നത്്.
ഇസ്രായേല്‍ ഗാസാ സംഘര്‍ഷം 25-ാം ദിവസം പിന്നിട്ടപ്പോള്‍ 1400 ഓളം പേര് കൊല്ലപ്പെട്ടു ഇതില്‍ 58 പേര് ഇസ്രായേലുകളാണ്. ഗ്രനേഡുകള്‍, ചെറുപീരങ്കികള്‍, സ്നിപ്പര്‍ ഉള്‍പ്പെടെയുള്ള ആധുനിക തോക്കുകള്‍ ഇസ്രയേലിന് നല്‍കിയതായി പെന്റഗണ്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പുറത്തുവന്നു.
ഗാസയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതിനിടയിലാണ് യുദ്ധസാമഗ്രി ഉടമ്പടിപ്രകാരം അമേരിക്ക ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കിയത്. ഇസ്രയേലിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ആയുധങ്ങള്‍ അനുവദിച്ചതെന്ന് പെന്റഗണ്‍ വാര്‍ത്താവിഭാഗം തലവന്‍ ജോണ്‍ കെര്‍ബി പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: