മലപ്പുറം: 1998 -ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ മലപ്പുറത്ത് അറസ്റ്റിലായി. കഴിഞ്ഞ പതിനാറു വര്‍ഷമായി പോലീസിനെ വെട്ടിച്ചു കഴിഞ്ഞ കുഞ്ഞി മുഹമ്മദിനെയാണ് കോയമ്പത്തൂര്‍ പോലീസിന്റെ സ്പെഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന കുഞ്ഞിമുഹമ്മദ് കഴിഞ്ഞ നാല് മാസമായി ഇയാള്‍ മലപ്പുറം ജില്ലയില്‍ തന്നെയുണ്ടായിരുന്നതായി കോയമ്പത്തൂര്‍ പോലീസ് പറയുന്നു. 1998 ഫെബ്രുവരി 14 ന് നടന്ന സ്ഫോടന പരമ്പരക്ക് ഉപയോഗിച്ച സ്ഫോടന വസ്തുക്കള്‍ കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ എത്തിച്ചതിനു ശേഷം അല്‍ ഉമ്മ ഭീകരര്‍ക്ക് ഒളിവില്‍ കഴിയാനുള്ള സൗകര്യം ചെയ്തു കൊടുത്തതിനാണ് കുഞ്ഞു മുഹമ്മദ് കേസില്‍ പ്രതിയായത്. ഈ കേസില്‍ ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
കുഞ്ഞി മുഹമ്മദിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും ബന്ധങ്ങളും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി എം ശെല്‍വരാജനും ഏ.ഡി.എസ് പി.ജി സ്റ്റാലിനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: