കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 11 കിലോ സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. ആഭ്യന്തര വിപണിയില്‍ ഇതിന് മൂന്ന് കോടിയോളം രൂപ വില വരും. മലേഷ്യയില്‍ നിന്നും വന്ന യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണ്ണം പിടികൂടിയിരിക്കുന്നത്. കര്‍ണാടക സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.ആര്.ഐയുടെ പ്രത്യേക സംഘം വിമാനത്താവളത്തില്‍ ഇവരെ കാത്ത് നിന്ന് പിടികൂടുകയായിരുന്നു. രണ്ട് പേര് നാല് കിലോ സ്വര്‍ണവും മൂന്നാമന് മൂന്നുകിലോ സ്വര്‍ണവും പാന്റ്സിലെ പ്രത്യേക പോക്കറ്റില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. രഹസ്യ വിവരം നല്കിയവര് ഇവരെ തിരിച്ചറിയാനുള്ള അടയാളങ്ങളും സൂചിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഇവരെ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്താനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: