കാക്കനാട്: ചെമ്പുമുക്കിലുള്ള ഫഌറ്റില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒല്ലൂക്കര മണ്ണുത്തി ഐനിക്കല്‍ വീട്ടില്‍ ജോണ്‍സന്റെ മകന് സാജോ (39 ), ഭാര്യ ഇരിങ്ങാലക്കുട സ്വദേശിനി ദീപ്തി (29), മക്കളായ ആല്‍ഫ്രഡ് (8), അലക്സ് (8) എന്നിവരാണ് മരിച്ചത്. ചെമ്പുമുക്ക് ട്രാന്ക്യുല് ഫഌറ്റിലെ ഏഴ് എയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവര്‍. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ് പറഞ്ഞു.
എറണാകുളത്ത് ഇന്‍ഷുറന്‍സ് റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു സാജോ. ദീപ്തി ഇന്‍ഫോപാര്‍ക്കില്‍ ഉദ്യോഗസ്ഥയും. കുട്ടികള്‍ ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ പബ്ലിക്ക് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു. തേക്കടിയില്‍ വിനോദയാത്രയ്ക്ക് പോയി കഴിഞ്ഞ ദിവസമാണ് ഇവര്‍ തിരിച്ചെത്തിയത്.
സാജോവിന്റെ മൃതദേഹം കിടപ്പുമുറിയിലും ഇരട്ടക്കുട്ടികളായ അലക്സിന്റെയും ആല്‍ഫ്രഡിന്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയിലുമായിരുന്നു. ബാത്ത്റൂമിനോട് ചേര്‍ന്ന് തറയില്‍ കമിഴ്ന്ന നിലയിലായിരുന്നു ദീപ്തിയുടെ മൃതശരീരം.
സാജോ ജോണ്‍സണിന് വന്‍ കടബാധ്യതയുണ്ടായിരുന്നതായി സൂചനകളുണ്ട്. ഓഹരി വിപണിയില്‍ നിന്ന് കനത്ത നഷ്ടം നേരിട്ടതാണ് ബാധ്യതയ്ക്ക് കാരണമായതെന്നും പറയപ്പെടുന്നു. നഗരത്തിലെ വിവിധ ഓഹരിഇടപാട് സ്ഥാപനങ്ങളില്‍ ജോലിചെയ്തിരുന്ന ഇയാള്‍ പിന്നീട് വീട്ടില്‍ തന്നെ ഓണ്‍ലൈന്‍ വഴി ഓഹരികച്ചവടം നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: