മോസ്ക്കോ: റഷ്യയിലെ താല്‍ക്കാലിക താമസ കേന്ദ്രങ്ങളില്‍ ഏകദേശം 37000ത്തില്‍ പരം യുക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യന്‍ അധികൃതരാണ് ഈ കാര്യം വ്യക്തമാക്കിയത്.
നിലവില്‍ തെക്ക് കിഴക്കന്‍ യുക്രൈനില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങളാണ് ഇങ്ങോട്ട് ചേക്കേറികൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ വക്താവ് ദ്രോബിഷേവ്സ്ക്കി അറിയിച്ചു. ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ റഷ്യയന്‍ സര്‍ക്കാരാണ് ചെയ്തു കൊടുക്കുന്നതെന്ന് ദ്രോബി ഷേവ്സ്ക്കി കൂട്ടിച്ചേര്‍ത്തു.
യുക്രൈനിയന്‍ അഭയാര്‍ത്ഥികള്‍ക്കായി 497 താല്‍ക്കാലിക താമസ കേന്ദ്രങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. 13,200 കുട്ടികളുള്‍പ്പടെ 36,608 പേരാണ് ഈ താല്‍ക്കാലിക താമസ കേന്ദ്രങ്ങളില്‍ കഴിഞ്ഞു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: