ടെല്‍അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 23-കാരിയായ ഷെയ്മയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും ജീവനോടെ രക്ഷിച്ച നവജാത ശിശു മരിച്ചു. അഞ്ച് ദിവസം ജീവനുമായി മല്ലിട്ട ശേഷമാണ് അവന് മരണത്തിന് കീഴടങ്ങിയത്.
ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയ കുരുന്ന് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബിബിസി ഈ കുഞ്ഞിനെക്കുറിച്ച് ചെയ്ത വാര്‍ത്ത വന്‍ പ്രധാന്യമാണ് നേടിയിരുന്നത്. ഷെയ്മ ഷെയ്ക്ക് അല്‍ ഈദ് എന്ന് പേരിട്ടിരുന്ന കുഞ്ഞ് ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.
കൃത്രിമശ്വാസം നല്‍കിയാണ് കുഞ്ഞിന്റെ ജീവന് ഡോക്ടര്‍മാര്‍ നിലനിര്‍ത്തിയിരുന്നത്. യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യേമാക്രമണത്തിലാണ് ഈ കുഞ്ഞിന്റെ അമ്മ കൊല്ലപ്പെട്ടത്. കണ്ണും കരുണയുമില്ലാത്ത ഇസ്രായേല്‍ ക്രൂരതയുടെ ബാക്കിപത്രമായിരുന്നു അമ്മയില്ലാതെ പിറന്ന ഈ കുരുന്നും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: