കൊച്ചി: രണ്ട് മുഖങ്ങള്‍ തനിക്കില്ലെന്നും തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും നടന് ദിലീപ്. പ്രേക്ഷകര്‍ക്ക് തന്നെ നന്നായി അറിയാമെന്നും അവരാണ് തന്നെ ഇവിടം വരെ എത്തിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ എന്നോടൊപ്പമുണ്ടാകുമെന്ന് 150 ശതമാനവും വിശ്വാസമുണ്ടെന്ന് ദിലീപ് പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം ഇത്തരത്തില്‍ പ്രതികരിച്ചത്.
മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം പിരിയുന്നതിന് സംയുക്ത വിവാഹമോചന ഹര്‍ജി നല്കിയ ശേഷം ഇതാദ്യമായാണ് ദിലീപ് പ്രതികരിക്കുന്നത്. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യാറുള്ളു. ഈശ്വരനില്‍ വിശ്വസിച്ചു പോരുന്നത് കൊണ്ടു തന്നെ ഈശ്വരന് നിരക്കാത്ത കാര്യങ്ങളൊന്നും താന്‍ ചെയ്യില്ലെന്നും ദിലീപ് പറഞ്ഞു.
വിവാഹ ബന്ധം പിരിയുന്നത് സംബന്ധിച്ച് മഞ്ജു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. ദിലീപിന് നന്മയും ഫേസ്ബുക്കിലൂടെ മഞ്ജു ആശംസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: