കൊച്ചി: പ്ലസ് ടു അധിക ബാച്ചുകള്‍ അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് നാളെ തന്നെ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചുകള്‍ അനുവദിച്ചതെന്ന ഹര്‍ജിയിലാണ് ഉത്തരവ്.
പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതിന്റെ പട്ടിക ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതില്‍ വ്യാപക അഴിമതിയുണ്ടെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിലാണ് പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: