ന്യൂദല്‍ഹി: പടിഞ്ഞാറന്‍ ദല്‍ഹിയിലെ തിലക് നഗറില്‍ കെട്ടിടത്തിന് തീപിടിച്ച് മലയാളി ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. പത്തനംതിട്ട സ്വദേശി റോബിനാണ് മരിച്ച മലയാളി.
തിലക് നഗറിലെ എക്സ്റെ ക്ലിനിക്കില്‍ ഇന്നു പുലര്‍ച്ചെ 3.30നാണ് തീപിടിത്തമുണ്ടായത്. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കരുതുന്നുവെങ്കിലും ഇതില്‍ സ്ഥിരീകരണമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
തീപിടിത്തം നടക്കുന്ന സമയത്ത് ക്ലിനിക്കില്‍ റോബിനുള്പ്പെടെ നാലുപേരുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാലുപേരുടേയും മൃതദേഹങ്ങള്‍ ദീന് ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: