പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ശക്തമായ മഴയെതുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 17 പേര് മരിച്ചു. 158 പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരില്‍ 61 കുട്ടികളും 60 സ്ത്രീകളുമുണ്ട്. ഇന്നലെ എട്ടുപേരെ മാത്രമാണ് മണ്ണിനടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. പൂനെയിലെ മാലിന് ഗ്രാമത്തിലാണ് മഴയെതുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായത്.
മണ്ണിടിച്ചിലിനെതുടര്‍ന്ന് ഗ്രാമത്തിലേക്കുള്ള നടപ്പാത പൂര്‍ണമായും തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെയോടെ പ്രദേശത്തെ രണ്ട് നദികളും കരകവിഞ്ഞൊഴുകിയതോടെ ഗ്രാമം മുഴുവന്‍ ദുരിതക്കയത്തിലകപ്പെട്ടിരിക്കയാണ്. 750 ഓളം കുടുംബങ്ങളാണ് ദുരന്തമുണ്ടായ ഗ്രാമത്തില്‍ താമസിച്ചിരുന്നത്.
മണ്ണിനടിയില്‍ അകപ്പെട്ടവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് എന്നിവര്‍ ദുരന്തപ്രദേശം ഇന്നലെ സന്ദര്‍ശിച്ചു. പൂനെയിലുണ്ടായ ദുരന്തം അതീവ ദു:ഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: