കൊച്ചി : കൊച്ചി ബ്ലാക്ക് മെയിലിംഗ് പെണ്‍വാണിഭ കേസിലെ മുഖ്യ പ്രതി ജയചന്ദ്രനെ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് കോടതിയില്‍ ഹാജരാക്കിയ ജയചന്ദ്രനെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുകയായിരുന്നു. അനാശാസ്യം ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടുന്ന ഇയാള്‍ക്ക് പല ഉന്നതരുമായി ബന്ധം ഉണ്ടെന്നും ഇതേക്കുറിച്ച് അറിയുന്നതിനും, തെളിവെടുപ്പ് നടത്തുന്നതിനും കസ്റ്റഡയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
കൂടാതെ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് പ്രതിയുടെ സാന്നിധ്യത്തില്‍ പര്ശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റലില്‍ നിന്നുമാണ് പോലീസ് ജയചന്ദ്രനെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് ഇയാളെ തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലേക്ക് കൊണ്ടു പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: