ഗാസ: ഗാസയിലേയ്ക്ക് ഇസ്രയേല്‍ മൂന്നാഴ്ച്ചയിലധികമായി നടത്തി വരുന്ന ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തലിനുള്ള ആഹ്വാനത്തെ തള്ളികൊണ്ടാണ് ഇസ്രയേല്‍ ആക്രമണം തുടരുന്നത്. ഇന്നലെ മാത്രം നടന്ന വ്യോമാക്രമണങ്ങളില്‍ നൂറിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
6700ഓളം പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. 200000ത്തിലധികം പേരാണ് വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നത്. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ 56 പേര് കൊല്ലപ്പെട്ടു. 53 സൈനികരും രണ്ട് ഇസ്രയേല്‍ പൗരന്മാരും തായ്ലന്ഡില് നിന്നുള്ള ഒരു തൊഴിലാളിയുമാണ് കൊല്ലപ്പെട്ടത്.
ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നതുവരെ യുദ്ധ വിരാമമുണ്ടാകില്ലെന്ന് ഹമാസ് കമാന്‍ഡര്‍ മുഹമ്മദ് ഡീഫ് പറഞ്ഞു. ഹമാസിന്റെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: