കൊച്ചി: ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിച്ച് സമാധാനത്തിന്റെ വഴി ഉണ്ടാവണം അതിനായി നയതന്ത്രത്തിന്റെ സജീവമായ ഇടപെടല്‍ നമ്മുടെ രാജ്യത്തു നിന്ന് ഉണ്ടാവണമെന്നു ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നും മതസൗഹാര്‍ദ്ദകൂട്ടായ്‌മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക സൗഹാര്‍ദ്ദം ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇഫ്താര്‍ വിരുന്ന് ലക്ഷ്യമിടുന്നത്. ചുറ്റുപാടുകള്‍ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന മനോ- വാക്ക് പ്രവര്‍ത്തികളില്‍ അച്ചടക്കവും കരുണയും ശ്രദ്ധയും ഉണ്ടാകുന്ന ഒരു പ്രതിരോധനിലപാട് എല്ലാവര്‍ക്കും ഉണ്ടാവണമെന്ന് ബിഷപ്പ് ജോസഫ് കരിയില്‍ തുടര്‍ന്നു പറഞ്ഞു. സിഎംഐ സഭാ പ്രിയോര്‍ ജനറാള്‍ റവ. ഡോ.പോള്‍ ആച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരുന്നു.
പ്രൊഫ.കെ.വി.തോമസ് എംപി, ബെന്നി ബഹനാന്‍, ലൂഡി ലൂയിസ്, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, പ്രൊഫ.എം.കെ.സാനു, പ്രൊഫ. എം.അച്യുതന്‍, ക്യാപ്റ്റന്‍ രാജു, ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, അഡ്വ.ടി.പിഎം.ഇബ്രാഹിം ഖാന്‍, സ്വാമി നന്ദാത്മജാനന്ദ, ഡോ.രാജേഷ് ചന്ദ്രന്‍ (റയില്‍വേ ഏരിയ മാനേജര്‍) ബിജെപി ജില്ലാ പ്രസിഡന്റ് പി.ജെ.തോമസ്, സിപിഎം ഏരിയാ സെക്രട്ടറി, അഡ്വ.എസ്.കൃഷ്ണമൂര്‍ത്തി, രാജേന്ദര്‍ സിംഗ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.റോബി കണ്ണന്‍ചിറ സിഎംഐ സ്വാഗതവും ഫാ.സിജു പോള്‍ പാലത്താനത്ത് സിഎംഐ നന്ദിയും പറഞ്ഞു.
















