ആലുവ: ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്നതിന് കുട്ടികളെയും ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം ഒറീസയില്‍നിന്നും കൊണ്ടുവന്ന 25 കിലോ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇത് വെളിപ്പെട്ടത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മറ്റൊരിടത്തുവെച്ചാണ് കഞ്ചാവ് പിടിച്ചെടുത്തതെങ്കിലും ഇതുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി പിടികൂടുന്നതിനുവേണ്ടി കഞ്ചാവ് ആലുവയിലെത്തിക്കുകയായിരുന്നു.
ഷാലിമാര്‍ ട്രെയിനില്‍ മറ്റ് ചിലരും കഞ്ചാവ് കൊണ്ടുവരുമെന്ന് സൂചന ലഭിച്ചിരുന്നെങ്കിലും കഞ്ചാവ് കണ്ടെത്തുവാന്‍ സാധിച്ചില്ല. ഒറീസ സ്വദേശിയായ മംഗഌ മാജിയെയും (19) സഹായിയായി പ്രവര്‍ത്തിച്ച ഒരു 15 കാരനെയുമാണ് അറസ്റ്റ്‌ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പുനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നതിനാല്‍ പ്രായമാകാത്ത കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. ഒറീസയില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവരുന്നത് ഇടുക്കിയിലെ കഞ്ചാവ് റാക്കറ്റിനുവേണ്ടിയാണ്.
നിത്യേന ഇത്തരത്തില്‍ കിലോക്കണക്കിന് കഞ്ചാവ് കൊണ്ടുവരുന്നുണ്ട്. പുറത്തേക്ക് ഗന്ധം വമിക്കാത്ത വിധത്തില്‍ ഭദ്രമകയി പൊതിഞ്ഞശേഷം ട്രോൡബാഗിലാക്കി ട്രെയിനിന്റെ ഏതെങ്കിലും ഭാഗത്തേക്ക് ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. വിവിധ റെയില്‍വേസ്‌റ്റേഷനുകളില്‍ പരിശോധനകള്‍ കൂടുതലായതിനാല്‍ ഇപ്പോള്‍ റെയില്‍വേസ്‌റ്റേഷനുകളെത്തുന്നതിന് മുമ്പായി ട്രെയിനില്‍നിന്നും പുറത്തേക്ക് എറിയുകയാണ് ചെയ്യുന്നത്. അവിടെ ഇവരുടെ ഏജന്റുമാര്‍ കാത്തുനില്‍ക്കുകയുണ്ടാകും. ഒറീസ സ്വദേശിയെ പിടികൂടിയപ്പോള്‍ ഇതിനുമുമ്പ് താന്‍ ബാംഗ്ലൂരിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
കഞ്ചാവ് കൊടുത്തുവിടുന്നവരും കഞ്ചാവ് ഏറ്റുവാങ്ങുന്നവരും ഇപ്പോള്‍ പഴയതുപോലെ മൊബൈല്‍ നമ്പര്‍ നല്‍കാറില്ല. പകരം ചില കോഡ് ഭാഷകള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഇവരുടെ വസ്ത്രത്തില്‍ തിരിച്ചറിയുന്നതിന് സഹായകരമായ ചിലഅടയാളങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യും. ഒറീസയില്‍നിന്നും 1500 രൂപക്കാണ് ഒരു കിലോ കഞ്ചാവ് ലഭിക്കുന്നത്. ഇവിടെയെത്തുമ്പോള്‍ 15000 മുതല്‍ 25000 രൂപവരെ ഇതിന് വില ലഭിക്കുകയും ചെയ്യും.
















