തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടനയടക്കമുള്ള കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്.
യുഎസില്‍ നിന്നു തിരികെയെത്തിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സുധീരന്.
താഴെത്തട്ടിലുള്ള പുന:സംഘടന സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ യോഗം വിളിച്ചിട്ടുണ്ട്. ബൂത്ത് തലത്തിലുള്ള പുന:സംഘടന കുറ്റമറ്റ രീതിയില്‍ നടത്തുകയാണ് പ്രധാനദൗത്യമെന്നും സുധീരന് പറഞ്ഞു.
പാര്‍ട്ടിയില്‍ ഗുരുതരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. മുതിര്‍ന്ന നേതാക്കളുമായി വിദേശത്ത് നിന്ന് മടങ്ങി വന്നശേഷം ചര്‍ച്ചകളുണ്ടായിട്ടില്ല.
രണ്ടാഴ്ച മുമ്പ് പോകുമ്പോഴുള്ള വിവരങ്ങള്‍ മാത്രമെ അറിയുകയുള്ളൂവെന്നും പുതിയ സംഭവ വികാസങ്ങളെ കുറിച്ച് ഒരു രൂപവുമില്ലെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: