മുംബൈ: മുന്‍ ക്യാബിനറ്റ് സെക്രട്ടറി സാഫര്‍ സെയ്ഫുള്ള (78) അന്തരിച്ചു. കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.
1993-94 ല്‍ ആയിരുന്നു ക്യാബിനറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മുസ്ലിം സമുദായാംഗമായിരുന്നു സെയ്ഫുള്ള.
പ്രതികരിക്കാൻ ഇവിടെ എഴുതുക: