വാഷിംഗ്ടണ്‍: ചൊവ്വയില്‍ പര്യവേഷണം നടത്തുന്ന നാസയുടെ ഓപ്പര്‍ച്യൂണിറ്റി റോവറിന് ചരിത്രനേട്ടം. ചൊവ്വയില്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന പര്യവേഷണ വാഹനമാണ് ഓപ്പര്‍ച്യൂണിറ്റി. നാസ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2005ലാണ് സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് ചൊവ്വയില്‍ പ്രവേശിക്കുന്നത്. ഇതിനോടകം 40 കിലോമീറ്റര്‍ ദൂരമാണ് ഓപ്പര്‍ച്യൂണിറ്റി ചൊവ്വയില്‍ സഞ്ചരിച്ചത്.
സോവിയറ്റ് യൂണിയന്റെ ലുനോക്ഹോള്ഡ് 2 റോവറിന്റെ റെക്കോഡാണ് ഓപ്പര്‍ച്യൂണിറ്റി മറികടന്നിരിക്കുന്നത്. 1973 ലാണ് ലുനോക് ചന്ദ്രനില്‍ എത്തുന്നത്. 1973 ജനുവരി 15 ന് ചന്ദ്രനിലെത്തിയ ലുനോക്ഹോള് ഏകദേശം 39 കിലോമീറ്റര്‍ ദൂരമാണ് താണ്ടിയത്.
ചൊവ്വയിലെ ജലസാന്നിധ്യം സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ നല്‍കിയത് ഓപ്പര്‍ച്യൂണിറ്റി റോവറാണ്. ചൊവ്വയിലെ ഉല്‍ക്കാ ഗര്‍ത്തങ്ങളെ സംബന്ധിച്ചാണ് ഓപ്പര്‍ച്യൂണിറ്റി ഇപ്പോള്‍ പര്യവേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: