കാന്ധഹാര്‍: സ്ഥാനമൊഴിയുന്ന അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ അനന്തരവന് ഹഷ്മത് കര്‍സായി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടു. കാന്ധഹാറില്‍ ഇന്നലെയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള കലാപം കത്തിപ്പടരുന്നതിനിടെയാണ് ചാവേറാക്രമണവും. ഹമീദ് കര്‍സായിയുടെ അടുത്തയാളും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ അഷറഫ് ഘാനിക്കുവേണ്ടി ഹഷ്മത് കര്‍സായി പ്രചാരണത്തിനിറങ്ങിയിരുന്നു.
ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഹഷ്മതിന്റെ വസതിയില്‍ എത്തിയ സന്ദര്ശകര്ക്കിടയിലുണ്ടായിരുന്ന യുവാവ് തന്റെ തലപ്പാവിലാണ് ബോംബ് വച്ചിരുന്നത്. ഹഷ്മതിനെ ആലിംഗനം ചെയ്തപ്പോള്‍ യുവാവ് ബോംബ് പൊട്ടിക്കുകയായിരുന്നു. എതിരാളിയായ അബ്ദുള്ളയുടെ ആള്‍ക്കാരാണ് ചാവേറാക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. സിംഹത്തിനെ വളര്ത്തികൂടെക്കൊണ്ടു നടക്കുന്നയാളാണ് ഹഷ്മത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: